വാര്‍ത്തകള്‍
പ്രവര്‍ത്തന മികവിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി
കേരള സംസ്ഥാന സര്ക്കാമര് സംരംഭമായ കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ് വികസന കോര്പ്പ റേഷന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ധനകാര്യ ചാനലൈസിങ് ഏജന്സിസക്കുള്ള ദേശീയ പുരസ്കാരത്തിന് തെരഞ്ഞടുക്കപെടുകയുണ്ടായി.
2008-2009 സാമ്പത്തിക വര്ഷിത്തെ പ്രവര്‍ത്താന മികവിന്റെി അടിസ്ഥാനത്തിലാണ് കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സ്ഥാപനമായ ദേശീയ പട്ടിക ജാതി ധനകാര്യ വികസന കോര്പ്പുറേഷന് (എന്‍.എസ്.എഫ്.ഡി.സി) ആണ് വിവിധ സംസ്ഥാനങ്ങളിലെ അവരുടെ ചാനലൈസിങ് സ്ഥാപനങ്ങളില്‍ നിന്നും അര്ഹമായസ്ഥാപനങ്ങളെ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്.
3 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന ഈ ദേശീയ പുരസ്കാരം കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്ഗ്ഗള വികസന കോര്പശറേഷന്റെ മാനേജിംഗ് ഡയറക്റ്റര്‍ ശ്രി. കെ. എം. മോഹനന് ബഹു കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി മുകള്‍ വാസനിക്കില് നിന്നും ഏറ്റുവാങ്ങി. ന്യൂ ഡല്ഹി് സ്കോപ്പ് കോംപ്ലക്സില്‍ വച്ച് 15/9/2011 ന് നടന്ന പുരസ്കാര വിതരണ ചടങ്ങില്‍ ബഹു കേന്ദ്ര സഹ മന്ത്രി നെപ്പോളിയന്, വകുപ്പ് സെക്രടറി ശ്രി കെ. എം ആചാര്യ , ജോയിന്റ്ക സെക്രടറി ശ്രി. സഞ്ജീവ് കുമാര്‍,എന്‍.എസ.ഡി.എഫ.സി സി.എം.ഡി ശ്രി എച്ച്. എസ്. കിംഗ്റ തുടങ്ങിയവര്‍ പങ്കെടുത്തു. മാനേജിംഗ് ഡയറക്റ്റര്‍ക്ക് പുറമേ കോര്പപറേഷനെ പ്രതിനിധീകരിച്ച് എറണാകുളം മേഖലാ മാനേജര്‍ ശ്രി ഇ.കെ ദിലീപ്കുമാര്ചടങ്ങില് പങ്കെടുത്തു.
കോര്പപറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ദേശീയ പുരസ്കാരം ലഭിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
വായ്പാ കുടിശ്ശിക പൂര്‍ണ്ണ മായും എഴുതി തള്ളുന്നതിനുള്ള കാലാവധി ദീര്ഘിിപ്പിച്ചു.
ഒറ്റത്തവണ തീര്പ്പാ ക്കല്‍ പദ്ധതിക്കുള്ള കാലാവധി ദീര്ഘിിപ്പിച്ചു.
25000 രൂപയ്ക്ക് മുകളിലുള്ളതും 31/03/2006ന് തിരിച്ചടവ് കാലാവധി കഴിഞ്ഞിട്ടുള്ളതുമായ വായ്പകളിലെ കുടിശ്ശിക തീര്ക്കു ന്നവര്ക്ക്ക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഇളവുകള്‍ അനുവദിക്കുന്ന സര്ക്കാകര് ഉത്തരവ് നമ്പര്‍ ജി.ഒ (പി) പ.ജ.പ.വ.വി.വ തീയതി 12/11/2009 ന്റെ് കാലാവധി 30/06/2012 വരെ നീട്ടികൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപെടുവിചിരിക്കുന്നു. നിശ്ചിത തീയതിക്കകം ആനുകൂല്യം കൈപ്പറ്റികൊണ്ട് അര്‍ഹ)രായ ഗുണ ഭോക്താക്കള്‍ വായ്പ്പാ കണക്ക് അവസാനിപ്പിക്കേണ്ടതാണ്.
കോര്പ്പ്റേഷന് പുതിയ ചെയര്‍മാനെ നിയമിച്ചു.
ശ്രി. എസ്. ശിവരാമന് എക്സ്.എംപി യെ പട്ടികജാതി പട്ടിക വര്‍ഗ്ഗ കോര്പ്പ്റേഷന് ചെയര്‍മാനായി കേരള സര്ക്കാ ര്‍ നിയമിച്ചു ഉത്തരവായി. അദ്ദേഹം 29/3/2012 നു കോര്പ്പ്റേഷന് ആസ്ഥാനത്ത് എത്തി ചുമതലയേറ്റു.
വായ്പ്പാ പദ്ധതികളുടെ ജാമ്യവ്യവസ്ഥകള്‍ ഉദാരവല്‍ക്കരിചിരിക്കുന്നു
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്പെറേഷന് നല്കുകന്ന വിവിധ വായ്പ്പാ പദ്ധതികളുടെ ജാമ്യവ്യവസ്ഥകള്‍ താഴെ പറയുംപ്രകാരം ഉദാരവല്‍ക്ക രിചിരിക്കുന്നു.
ഉദ്യോഗ ജാമ്യം:
• മുപ്പതിനായിരം രൂപ വരെയുള്ള വായ്പകള്ക്ക്ന 2500 രൂപ മിച്ച ശംബളം ലഭിക്കുന്ന ഒരു സര്ക്കാനര് ഉദ്യോഗസ്ഥന്റെ ജാമ്യം ഹാജരാക്കണം.
• മുപ്പതിനായിരം രൂപയ്ക്കു മുകളില്‍ വരുന്ന വായ്പകള്ക്ക്ാ ഓരോ അന്പംതിനായിരം രൂപക്കും 4000 രൂപ മിച്ച ശംബളം ലഭിക്കുന്ന ഒരു സര്ക്കാ്ര് ഉദ്യോഗസ്ഥന്റെ ജാമ്യം ഹാജരാക്കണം.
• എഴുപത്തയ്യായിരം രൂപവരെയുള്ള വായ്പകള്‍ക്ക് 6000 രൂപയ്ക്ക് മുകളില്‍ മിച്ച ശംബളം ലഭിക്കുന്ന ഒരു സര്ക്കാ ര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകും.
വസ്തു ജാമ്യം :
• പഞ്ചായത്ത് പ്രദേശം- 5 സെന്റ്
•മുന്സിപപ്പല് പ്രദേശം -4 സെന്റ്,
• കോര്പയറേഷന് പ്രദേശം- 3 സെന്റ് സ്ഥലവുമായി പുന: നിര്ണായിചിരിക്കുന്നു.
• ജാമ്യ വസ്തുവിന് വായ്പ്പ തുകയെകാള് വിലയുണ്ടയിരിക്കണം.
• 30000 രൂപവരെയുള്ള വായ്പകള്‍ക്ക് ജാമ്യവസ്തുവിന്റെ വില നിര്ണ്യം ആവശ്യമില്ല.
പുതിയ മേഖലാ ഓഫീസുകള്‍:
കോര്‍പ്പറേഷന്റെ കോഴിക്കോട് മേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം 2009 ആഗസ്റ്റ് 9 ന് ബഹു. പിന്നോക്ക പട്ടിക സമുദായ ക്ഷേമവും വിദ്യുച്ച്ചക്തിയും വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലന് ഉദ്ഘാടനം ചെയ്തു. ബഹു. സംസ്ഥാന വ്യവസായ മന്ത്രി ശ്രീ. ഇളമരം കരീം, ശ്രീ. പ്രദീപ് കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് ഇരഞ്ഞിപ്പാലം ശാസ്ത്രി നഗര്‍ ഷോപ്പിംഗ് കോംപ്ലക്സിലാണ് പുതിയ ഓഫീസ് ആരംഭിച്ചിട്ടുള്ളത്.
കോര്‍പ്പറേഷന്റെ ആലപ്പുഴ മേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം 2009 ആഗസ്റ്റ് 26 ന് ബഹു. പിന്നോക്ക പട്ടിക സമുദായ ക്ഷേമവും വിദ്യുച്ച്ചക്തിയും വകുപ്പ് മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്തു. ബഹു. ദേവസ്വം സഹകരണവകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് ബഹു. ആലപ്പുഴ എ.പി. ശ്രീ. കെ.സി. വേണുഗോപാല്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബ്ലോക്ക് പഞ്ജായത്ത് ഓഫീസ് മന്ദിരത്തിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ശില്പി സമൃദ്ധി യോജന പദ്ധതി:
ഇന്ത്യ ഗവണ്മെന്റിന്റെ കരകൗശല വികസന കമ്മീഷണറില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പട്ടിക വിഭാഗത്തിലുള്ള കരകൗശല തൊഴിലാളികള്‍ക്ക് തൊഴില്‍ വിപുലപ്പെടുത്തുന്നതിന് വേണ്ടി ശില്പി സമൃദ്ധി യോജന എന്ന പേരില്‍ പുതിയ പദ്ധതി നിലവില്‍ വന്നിരിക്കുന്നു. ഈ പദ്ധതിയനുസരിച്ച് 5% പലിശ നിരക്കില്‍ 5 വര്‍ഷം തിരിച്ചടവ് കാലാവധിയുള്ള 50000 രൂപയുടെ വായ്പ ലഭിക്കുന്നതാണ്. നിശ്ചിത ഫാറത്തില്‍ മേഖലാ ഓഫീസുകളില്‍ അപേക്ഷ നല്‍കാവുന്നതാണ്.
സ്വാശ്രയ വിപണന കേന്ദ്രം - കോര്പ്പറേഷന് പ്രവര്‍ത്തനത്തിലെ നാഴികകല്ല്
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കേരളാ ചലച്ചിത്ര വികസനകോര്‍പ്പറേഷനില്‍ നിന്നും 2.73 കോടി രൂപക്ക് വാങ്ങി ഈ കോര്‍പ്പറേഷനു നല്‍കിയിട്ടുള്ള തൃശ്ശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കൈരളി ശ്രീ തീയേറ്റര്‍ കോംപ്ലക്സിലെ 28 കട മുറികള്‍ പട്ടികവിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി കോര്പ്പറേഷന് 2007 ഡിസംബറില്‍ വിതരണം ചെയ്യുകയുണ്ടായി. പട്ടിക വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസായ സംരംഭകര്‍ക്ക് ഈ കടമുറികളില്‍ 23 എണ്ണം പ്രവര്‍ത്തന സജ്ജമാക്കിക്കഴിഞ്ഞു. 3 കടമുറികള്‍ കുടുംബശ്രീ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ബാക്കി കടമുറികള്‍ താമസം വിന പ്രവര്‍ത്തനം തുടങ്ങുന്നതാണ്. വളരെയധികം പൊതുസമ്മതി നേടിയ ഈ പദ്ധതി കോര്‍പ്പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലാണ് എന്നതില്‍ സംശയമില്ല.
ഒരു ലക്ഷം രൂപവരെയുള്ള സ്വയം തൊഴില്‍ വായ്പ
ഏതു സമയത്തുംഅപേക്ഷിക്കാവുന്നതും 25000രൂപ മുതല്‍ ഒരു ലക്ഷംരൂപ വരെയുള്ളതുമായ വായ്പകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് കോര്പ്പറേഷന് നല്കിവരുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 50000 രൂപ വരെയുള്ള വായ്പയും എല്ലാ സമയത്തും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക. പലിശ നിരക്ക് 4% മുതല്‍ 6% വരെയും. തിരിച്ചടവ് കാലാവധി 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയും ആയിരിക്കും.
സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വൊരോസ്കാര്‍ യോജന പദ്ധതി
നാളിതുവരെ ബാങ്കുകള്‍ മുഖേന നല്‍കിയിരുന്ന വായ്പാ പദ്ധതിയാണിത്. ഈ വര്‍ഷം മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനേയും ഈ പദ്ധതിനടപ്പിലാക്കുന്നതിനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നു. ഈ പദ്ധതിയനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടിക വിഭാഗത്തില്‍പ്പെട്ട യുവ തൊഴില്‍ സംരംഭകര്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതാണ്. ഗുണഭോക്തൃ ഗ്രൂപ്പിനെ ബ്ലോക്ക് പഞ്ജായത്ത് തലത്തില്‍ തെരഞ്ഞെടുക്കുന്നതാണ്.
തിരുവനന്തപുരം മേഖലാ ഓഫീസ് അയ്യന്‍കാളി ഭവനിലേക്ക് മാറ്റി:
വാടക കെട്ടിടത്തില്‍ പ്രവര്ത്തിളച്ചിരുന്ന തിരുവനന്തപുരം മേഖലാ ഓഫീസ് വെള്ളയമ്പലം ,കനകനഗര്‍ - അയ്യന്‍കാളി ഭവനില്‍ മൂന്നാം നിലയില്‍ 2010- ഓഗസ്റ്റ് പന്ത്രണ്ടാം തീയതിമുതല്‍ മാറ്റി പ്രവര്ത്ത നം തുടങ്ങി.
