പദ്ധതികള്‍
വിവിധ വായ്പാ പദ്ധതികളും / സാമ്പത്തിക സഹായങ്ങളും താഴെ വിവരിക്കുന്നു.
കോര്‍പ്പറേഷന് വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി.), ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ടി.എഫ്.ഡി.സി.) എന്നിവിടങ്ങളില്‍ നിന്നാണ്.
കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളെ താഴെപ്പറയുന്ന വിധത്തില്‍ തരം തിരിക്കാവുന്നതാണ്.
കോര്‍പ്പറേഷന്‍ മാത്രമായി വായ്പ നല്‍കുന്ന പദ്ധതികള്‍
മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയും കോര്‍പ്പറേഷന്‍റെ സ്വന്തം വായ്പാ വിഹിതവും ചേര്‍ന്നുള്ള പുനര്‍ വായ്പാ പദ്ധതികള്‍.
ഇതുകൂടാതെ തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
കോര്‍പ്പറേഷന്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിവരണം ചുവടെ ചേര്‍ക്കുന്നു :മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ പുനര്‍ വായ്പാ സഹായം ഉപയോഗിച്ചുള്ള സംയുക്ത പദ്ധതികള്‍
സ്വയം തൊഴില്‍ പദ്ധതികള്‍
തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ധനസഹായത്തോടുകൂടിയും കോര്‍പ്പറേഷന് സ്വന്തമായും പട്ടികജാതിയില്പ്പെട്ട ഗുണഭോക്താക്കളുടെ മാനുഷിക വിഭവശേഷി വളര്‍ത്തിയെടുക്കുവാന്‍ പര്യാപ്തമായ വിധത്തിലുള്ള വിവിധയിനം തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. സംരംഭകത്വ വികസനം, ഇന്ഫര്‍മേഷന്‍ ടെക്നോളജി, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, കൃഷി എന്നീ മേഖലകളില്‍ ഊന്നിയ പരിശീലന പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.

