പ്രവര്‍ത്തന തത്വങ്ങള്‍
നിശ്ചിത കാലപരിധിക്കുള്ളില്‍ കോര്‍പ്പറേഷന്‍റെ വിവിധോദ്ധേശ പദ്ധതികളുടെ പ്രവര്‍ത്തനം പരമാവധി ലക്ഷൃവിഭാഗത്തിന് സ്വായത്തമാക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തന തത്വങ്ങള്‍:
- വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണത്തിലൂടെയും പരസ്യത്തിലൂടെയും കോര്‍പ്പറേഷന്‍റെ പദ്ധതികളെകുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക.
- ഗുണഭോക്താക്കള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായിയുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും. അതിനുപരി അവര്‍ക്ക് വായ്പ നല്‍കി അവര്‍ പരിശീലനം സിദ്ധിച്ച മേഖലകളില്‍ തന്നെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സഹായിക്കുക.
- ഗുണഭോക്താക്കളുമായി സുദൃഡമായ ഒരു ബന്ധം സ്ഥാപിക്കുക വഴി അവര്‍ക്ക് ആവശ്യമായ രീതിയില്‍ വായ്പാ പദ്ധതികളില്‍ മാറ്റം വരുത്തുക.
- കാലാകാലങ്ങളില്‍ വായ്പാ പദ്ധതികളെ അവലോകനം ചെയ്യുകയും അവ ഗുണഭോക്താക്കളുടെ ജീവിത രീതിയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുക.
- വായ്പാ തിരിച്ചടവ് ഊര്‍ജ്ജിതമാക്കുന്നതു വഴി കോര്‍പ്പറേഷ൯ തനതായ മാര്‍ഗ്ഗത്തിലൂടെ ദൈനംദിന ചെലവുകള്‍ക്കുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നു.
- കോര്‍പ്പറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സൂതാര്യമാക്കുകയും അധികാര വികേന്ദ്രീകരണത്തിലൂടെ മേഖലാ ഓഫീസുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്യുക വഴി വായ്പാ പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുവാന്‍ കഴിയുന്നു.
- കംപ്യൂട്ടറൈസേഷന്‍ ത്വരിതപ്പെടുത്തുക വഴി കോര്‍പ്പറേഷന് പദ്ധതി നടത്തിപ്പിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കി.
- ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ലക്ഷൃമാക്കി മൈക്രോക്രഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കി. ഗ്രാമ വികസന വകുപ്പിന്‍റെ ഗ്രാമ സ്വരോസ്കാര്‍ യോജന പദ്ധതി വഴി സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുക.
- കോര്‍പ്പറേഷന്‍റെ മാനേജീരിയല്‍ വിഭാഗത്തിലും മിനിസ്റ്റീരിയല്‍ വിഭാഗത്തിലും ഉള്ള ജീവനക്കാര്‍ക്ക് സ്കില്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക.
അനുബന്ധങള്‍
വാര്‍ത്തകള്‍

