സ്വാഗതം / സേവനങ്ങള്‍ / നാഴികക്കല്ല്
നാഴികക്കല്ല്
സ്വാശ്രയവിപണന കേന്ദ്രം, കൈരളി ശ്രീ തിയേറ്റര്‍ കോംപ്ലക്സ്, തൃശ്ശൂര്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്നും 2.73 കോടി രൂപക്ക് വാങ്ങി ഈ കോര്‍പ്പറേഷനു നല്കിയിട്ടുള്ള തൃശ്ശൂര്‍ നഗരത്തിന്‍റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കൈരളി ശ്രീ തീയേറ്റര്‍ കോംപ്ലക്സ്സിലെ 28 കട മുറികള്‍ പട്ടികവിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി കോര്‍പ്പറേഷന്‍ 2007 ഡിസംബറില്‍ വിതരണം ചെയ്യുകയുണ്ടായി. പട്ടികവിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസായ സംരംഭകര്‍ക്ക് ഈ കടമുറികളില്‍ 23 എണ്ണം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. 3 കടമുറികള്‍ കുടുംബശ്രീ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ബാക്കി കടമുറികള്‍ താമസം വിന പ്രവര്‍ത്തനം തുടങ്ങുന്നതാണ്. വളരെയധികം പൊതുസമ്മതി നേടിയ ഈ പദ്ധതി കോര്‍പ്പറേഷന്‍റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലാണ് എന്നതില്‍ സംശയമില്ല.അനുബന്ധങള്‍
വാര്‍ത്തകള്‍

