ഫോട്ടോ വിഭാഗം
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് കേന്ദ്ര ഓഫീസ്,
തൃശ്ശൂര്‍ |
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ഇടുക്കി മേഖലാ ഓഫീസ്
|
കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹിക നീതിയും ശാക്തീകരണവും മന്ത്രാലയം നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് പട്ടികവര്‍ഗ്ഗ ആശയ വിനിമയ സന്ദര്‍ശനം.ഒരോ സംസ്ഥാനത്തിലേയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന യുവജനങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗ മേഖല സന്ദര്‍ശിക്കുന്നതിനും ആ സ്ഥലത്തെ ഈ വിഭാഗത്തിന്റെ ജീവിത രീതിയും തൊഴില്‍ മേഖലയും പരിചയപ്പെടുത്തുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം. സന്ദര്‍ശന പരിപാടിയുടെ എല്ലാ ചെലവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. കേരളത്തില്‍ നിന്നും ഈ പദ്ധതിയനുസരിത്ത് ആസാം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സന്ദര്‍ശന പരിപാടികള്‍ നടത്തിയിട്ടുണ്ട്. 2009-10 വര്‍ഷത്തില്‍ 10 പേര് അടങ്ങുന്ന ഒരു സംഘം കോര്‍പ്പറേഷനിലെ ഒരു ഓഫീസറുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ ഉള്ള പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വാസസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. സന്ദര്‍ശന വേളയിലെ ചില ദൃശ്യങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
സ്വാശ്രയ വിപണന കേന്ദ്രം
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കേരളാ ഫിലിം ഡവലപ്മെന്റ് ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്നും 2.73 കോടി രൂപക്ക് വാങ്ങി ഈ കോര്‍പ്പറേഷനു നല്‍കിയിട്ടുള്ള തൃശ്ശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കൈരളി ശ്രീ തീയേറ്റര്‍ കോംപ്ലക്സിലെ 28 കട മുറികള്‍ പട്ടികവിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി കോര്പ്പറേഷന് 2007 ഡിസംബറില്‍ വിതരണം ചെയ്യുകയുണ്ടായി. പട്ടികവിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസായ സംരംഭകര്‍ക്ക് ഈ കടമുറികളില്‍ 23 എണ്ണം പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. 3 കടമുറികള്‍ കുടുംബശ്രീ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട് . ബാക്കി കടമുറികള്‍ താമസം വിന പ്രവര്‍ത്തനം തുടങ്ങുന്നതാണ്. വളരെയധികം പൊതുസമ്മതി നേടിയ ഈ പദ്ധതി കോര്‍പ്പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലാണ് എന്നതില്‍ സംശയമില്ല.
ആദിവാസി ഗോത്ര വര്‍ഗ്ഗ സമുദായത്തില്‍ നിലനില്‍ക്കുന്ന പാരമ്പര്യ ചികിത്സാ രീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രൂപം കൊടുത്തിരിക്കുന്ന വായ്പാ പദ്ധതിയാണ് ഗോത്രവര്‍ഗ്ഗ പാരമ്പര്യ ചികിത്സാ പദ്ധതി. ഇതിലേക്കായി സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 50 ലക്ഷം രൂപ കോര്പ്പറേഷന് അനുവദിച്ചിട്ടുണ്ട് . കോര്പ്പറേഷന് ഫണ്ടില്‍ നിന്നും തുല്യ വിഹിതം കൂടി വകയിരുത്തിയാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ഈ പദ്ധതി പ്രകാരം പാരമ്പര്യ ചികിത്സാലയം സ്ഥാപിക്കുന്നതിന് വേണ്ടി 50% സബ്സിഡിയോടുകൂടി വായ്പ നല്കിവരുന്നു. വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. (പലിശ നിരക്ക് 6% തിരിച്ചടവ് കാലാവധി 5 വര്‍ഷം). പട്ടികവര്‍ഗ്ഗ ആവാസ കേന്ദ്രങ്ങളിലുള്ള ഈ ചികിത്സാലയങ്ങളില്‍ ചികിത്സ തേടി നഗര പ്രദേശത്തുനിന്നും നിരവധി ആളുകള്‍ എത്തിച്ചേരുന്നു എന്നത് ഈ പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
സംസ്ഥാന തല ഉദ്ഘാടനം - തൃശ്ശൂര്‍ | ||
ജില്ലാ തല ഉദ്ഘാടനം - തിരുവനന്തപുരം | ||
ജില്ലാ തല ഉദ്ഘാടനം - പലക്കാട് | ||






















































































