സംശയങ്ങള്‍
1972ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ട് 1965 ന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സ്വയം തൊഴില്‍ വായ്പകളിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വരുക എന്ന ഉദ്ദേശ്യലക്ഷൃത്തോടെ പ്രവര്‍ത്തിക്കുന്നതുമായ ഒരു പൊതുമേഖലാ സ്ഥാപനം.
ഉണ്ട്.
സ്വയം തൊഴില്‍, ബിസിനസ്സ് / ഉല്‍പ്പാദനം / കൃഷി മുതലായവ കൂടാതെ ക്ഷേമ വായ്പകളും
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് മറ്റു ധനകാര്യ സ്ഥാപനങ്ങളുമായി താഴെ വിവരിക്കും വിധം വ്യത്യാസപ്പെട്ടിരിക്കുന്നു:
പലിശ ഇനത്തിലെ വ്യത്യാസം
|
തിരിച്ചടവു മാസ തവണ തുകകളിലുള്ള താരതമ്യ പഠനം 1
മഹിളാ സമൃദ്ധി യോജന വായ്പ തുക 25,000/ രൂപ
|
തിരിച്ചടവു മാസ തവണ തുകകളിലുള്ള താരതമ്യ പഠനം 2
സ്വയം തൊഴില്‍ വായ്പ (വായ്പാതുക 50,000/ രൂപ)
|
പട്ടിക ജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും നിശ്ചിത പ്രായപരിധിയിലും സാമ്പത്തിക പരിധിക്കുള്ളിലുള്ളവരും
അര്‍ഹരായവര്‍ക്ക് വായ്പക്ക് അനുയോജ്യമായ അപേക്ഷാഫോമുകളില്‍ സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.
വായ്പാ കാലാവധിക്കു മുമ്പ് പിഴ പലിശ കൂടാതെ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആകെ പലിശയുടെ 5% ബോണസ് നല്‍കുന്നതാണ്.
1. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഏതു സമയവും അപേക്ഷ നല്‍കാവുന്നതാണ്.
2. ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ പ്രത്യേക പരസ്യം നല്കി നിശ്ചിത സമയത്ത് ക്ഷണിക്കുന്നതാണ്.
വായ്പയ്ക്കുള്ള നിശ്ചിത അപേക്ഷയില്‍ മതിയായ രേഖകളോടുകൂടി ബന്ധപ്പെട്ട മേഖലാ മാനേജര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
പട്ടികവിഭാഗത്തില്‍പ്പെട്ടവരും വരുമാന പരിധി ദാരിദ്രരേഖയുടെ രണ്ടിരട്ടി വരെയുള്ളവര്‍ക്ക് കോര്‍പ്പറേഷനില്‍ നിന്നുള്ള വായ്പയ്ക്ക് അപേക്ഷിക്കാം
മേഖലാ ഓഫീസില്‍ നിന്നും നേരിട്ടോ, ഡിഡി ആയോ, മണിയോര്‍ഡറായോ തിരിച്ചടവ് നടത്താവുന്നതാണ്.
ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരും മറ്റു സബ്സിഡികള്‍ ഒന്നും ലഭിച്ചിട്ടില്ലാത്തവരുമായ സ്വയം തൊഴില്‍ വായ്പാ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് വിധേയമായി സബ്സിഡി ലഭിക്കുന്നതാണ്.
പട്ടികജാതി വിഭാഗത്തിന് നല്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്കു മാത്രമേ നിലവില്‍ സബ്സിഡി ലഭിക്കുകയുള്ളൂ.
ഇല്ല. നിലവില്‍ കോര്‍പ്പറേഷനില്‍ നിന്നും നല്കുന്ന എല്ലാ വായ്പകള്‍ക്കും ജാമ്യവ്യവസ്ഥ ബാധകമാണ്.
സാധാരണ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാറില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ചില ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
