സ്വാഗതം / സേവനങ്ങള്‍ / മാനദണ്ഡങ്ങള്‍
മാനദണ്ഡങ്ങള്‍
- പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമാണ് ഈ കോര്‍പ്പറേഷനിലൂടെ ധനസഹായം നല്‍കുന്നത്.
- ആകാശവാണി, ദൂരദര്‍ശന്‍, പ്രമുഖ ദിനപത്രങ്ങള്‍ എന്നിവയിലൂടെ പരസ്യപ്പെടുത്തിയാണ് സാധാരണയായി അപേക്ഷ സ്വീകരിക്കുന്നത്.
- ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ചില പദ്ധതികള്‍ക്ക് വിജ്ഞാപനത്തിനു ശേഷമുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
- ഗുണഭോക്താക്കള്‍ പൊതുവേ 18-നും 45-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എല്ലാ പരിശീലന പദ്ധതികള്‍ക്കും പ്രായപരിധി 18-നും 35-നും ഇടയ്ക്കാണ്.
- കുടുംബ വാര്‍ഷിക വരുമാനം എന്‍.എസ്.എഫ്.ഡി.സി. പദ്ധതികളില്‍ ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് 40,000 രൂപയിലും പട്ടണ പ്രദേശങ്ങളിലുള്ളവര്‍ക്ക് 55,000/- രൂപയിലും കവിയാന്‍ പാടില്ല.
- കുടുംബ വാര്‍ഷിക വരുമാനം എന്‍.എസ്.ടി.എഫ്.ഡി.സി. പദ്ധതികളില്‍ ഗ്രാമ പ്രദേശ ങ്ങളിലുള്ളവര്‍ക്ക് 39,500 രൂപയിലും പട്ടണ പ്രദേശങ്ങളിലുള്ളവര്‍ക്ക് 54,500/- രൂപയിലും കവിയാന്‍ പാടില്ല.
- ദാരിദ്ര്യ രേഖക്ക് താഴെയുള്ള പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സബ്സിഡി ഫണ്ടിന്‍റെ ലഭ്യത പ്രകാരം പരമാവധി 10,000/- രൂപ വരെ അര്‍ഹത അനുസരിച്ച് സബ്സിഡി നല്‍കുന്നതാണ്.
- വായ്പാ തുകയും പലിശയും 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. എല്ലാ മൈക്രോ ക്രെഡിറ്റ് പദ്ധതി, കൃഷിഭൂമി വായ്പാ പദ്ധതി തുടങ്ങി ചില പദ്ധതികള്‍ക്ക് ഇതില്‍ വ്യത്യാസമുണ്ട്.
- പദ്ധതിയുടെ പ്രത്യേകതയനുസരിച്ച് പ്രായപരിധിയിലും, വാര്‍ഷിക വരുമാന പരിധിയിലും തിരിച്ചടവ് ഗഡുക്കളിലും മാറ്റം വരാവുന്നതാണ്
- വായ്പക്ക് കോര്‍പ്പറേഷന്‍ നിഷ്ക്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കേണ്ടതാണ്.
- പദ്ധതികളുടെ സ്വഭാവമനുസരിച്ച് പദ്ധതി തുകയുടെ 2% മുതല്‍ 5% വരെ ഗുണഭോക്താക്കളുടെ വിഹിതമായി നല്‍കേണ്ടിവരും.
- ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ സ്വയം തൊഴില്‍ വായ്പ നല്‍കുകയുള്ളൂ.
വായ്പക്ക് ആവശ്യമുള്ള അടിസ്ഥാന രേഖകള്‍
- ജാതി സര്‍ട്ടിഫിക്കറ്റ്
- വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാനം ഗ്രാമ പ്രദേശങ്ങില്‍ താമസിക്കുന്നവര്‍ക്ക് 40,000 രൂപയും നഗരപ്രദേശങ്ങില്‍ താമസിക്കുന്നവര്‍ക്ക് 55,000 രൂപയും കവിയാന്‍ പാടില്ല.)
- വയസ്സ് തെളിയിക്കുന്ന രേഖ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് / ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡ് ) (വയസ്സ് 18 നും 45 നൂം മദ്ധ്യേ)
- പ്രോജക്ട് റിപ്പോര്‍ട്ട്
- ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസില്‍ നിന്നും ലഭിച്ച സബ്സിഡി കൈപ്പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നുള്ള സര്‍ട്ടിഫിക്കറ്റ്.
- അപേക്ഷകന്‍റെയും ജാമ്യക്കാരന്‍റെയും ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്.
- അപേക്ഷകന്‍റെ റേഷന്‍ കാര്‍ഡ്
- ജാമ്യ രേഖകള്‍ (ഉദ്യോഗസ്ഥ ജാമ്യം / വസ്തു ജാമ്യം)
ജാമ്യ വ്യവസ്ഥ
|
അനുബന്ധങള്‍
വാര്‍ത്തകള്‍

