പ്രഖ്യാപനങ്ങള്‍
ഒരു ലക്ഷം വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍
ഏതു സമയത്തും പട്ടികജാതി തൊഴില്‍ സംരംഭകര്‍ക്ക് 25000 രൂപ മുതല്‍ 1 ലക്ഷം വരെയുള്ള സ്വയം തൊഴില്‍ വായ്പ കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്നതാണ്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 50000 രൂപ വരെയുള്ള സ്വയം തൊഴില്‍ വായ്പയും ലഭ്യമാണ്. 4% മുതല്‍ 6% വരെ പലിശ നിരക്കില്‍ നല്കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ്.
പട്ടികവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുചക്രവാഹന വായ്പ
പട്ടികവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുചക്രവാഹനം വാങ്ങുന്നതിനുള്ള 50000 രൂപയുടെ വാഹന വായ്പ നല്കുന്ന പദ്ധതി കോര്പ്പറേഷന് ഉടന്‍ നടപ്പിലാക്കുന്നതാണ്.
പട്ടികവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കണ്‍സ്യൂമര്‍ വായ്പ
പട്ടികവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് 50000 രൂപയുടെ കണ്‍സ്യൂമര്‍ വായ്പ നല്കുന്ന പദ്ധതി കോര്പ്പറേഷന് ഉടന്‍ നടപ്പിലാക്കുന്നതാണ്.
സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വൊരോസ്കാര്‍ യോജന പദ്ധതി
നാളിതുവരെ ബാങ്കുകള്‍ മുഖേന നല്‍കിയിരുന്ന വായ്പാ പദ്ധതിയാണിത്. ഈ വര്‍ഷം മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനേയും ഈ പദ്ധതിനടപ്പിലാക്കുന്നതിനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നു. ഈ പദ്ധതിയനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടിക വിഭാഗത്തില്‍പ്പെട്ട യുവ തൊഴില്‍ സംരംഭകര്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുന്നതാണ്. ഗൂണഭോക്തൃ ഗ്രൂപ്പിനെ ബ്ലോക്ക് പഞ്ജായത്ത് തലത്തില്‍ തെരഞ്ഞെടുക്കുന്നതാണ്.
